പോസ്റ്റുകള്‍

ഒക്‌ടോബർ, 2020 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

റിയ. എം S3 BSC psychology Roll :-32

 നമ്മൾ കാണുന്ന എല്ലാ സിനിമകൾക്കും അടിസ്ഥാനം തിരക്കഥയാണ്. എന്നാൽ തിരക്കഥ ഇല്ലാതെയും സിനിമ എടുക്കുന്നുണ്ട്.. ചിത്രങ്ങൾ ഉപയോഗിച്ച് കഥ പറയുന്ന രീതിയാണ് തിരക്കഥ.. സ്വന്തം ഭാവനയിൽ നിന്നോ അല്ലെങ്കിൽ എതെകിലും നോവലുകൾ എടുത്തോ തിരക്കഥ എഴുതാം.                
 ന്ന് നമ്മുടെ സാമ്പത്തിക മേഖലയിൽ തന്നെ സ്വാധിനിക്കാൻ കഴിയുന്ന ഒരു മധ്യമായിരിക്കുകയാണ് സിനിമ. ഏതൊരു സിനിമയെയും അതിന്റ ആശയം വെളിപ്പെടുത്തുന്നതും ആ സിനിമയുടെ തിരക്കഥയായിരിക്കും.ഇന്ന് സിനിമക്ക് നമ്മൾ നൽകിവരുന്ന സ്വീകാര്യതയെ പോലെ തന്നെയായിരുന്നു മുൻ കാലങ്ങളിൽ നാടകങ്ങളും ഇത്തരത്തിൽ നാടകങ്ങൾക്കും ഏറ്റവും മുഖ്യമായി വേണ്ടത് അതിന്റെ തിരക്കഥതന്നെയാണ്. ഒരു തിരക്കഥകൃത് അയാളുടെ അനുഭവ സമ്പത്തിൽ നിന്നും  തന്റെ ചുറ്റുപാടിനെയും ആധാരമാക്കിയാണ് ഒരു തിരകഥക്ക് ജീവൻ നല്കുന്നത്.അതുകൊണ്ട് തന്നെ നമ്മൾ ഒരു തിരക്കഥ രചിക്കാൻ നമ്മുക്ക് നീരിക്ഷണബോധം വേണം ജീവിതാനുഭവങ്ങൾ വേണം. "സുഹൃത്തുക്കളെ നിങ്ങൾ ഒരു തിരക്കഥകൃത്ത് ആവണമെന്ന് നിങ്ങൾ ആഗ്രഹിച്ചാൽ നിങ്ങളതായിരിക്കും"...... SREERAG SP S3 Economics Roll No: 57

മുഹമ്മദ്‌ ആഷിഫ് :കെ. എം S3 psychology Roll no :-25

 -:മനുഷ്യൻ :- മനുഷ്യന്റെ ന ഗ്ന നേത്രങ്ങൾക്ക്  കാണാൻ കഴിയാത്ത ഒരു വയറസ്സിന് മുമ്പിൽ പകച്ചുനിൽക്കുകയാണ് നാം. എന്ത് ചെയ്യണമെന്നോ എങ്ങനെ ചെയ്യണമെന്നോ അറിയില്ല. മനുഷ്യൻ എത്ര നിസ്സാരനാണ് പിന്നെ എന്തിനാണ് നമുക്കീ അഹങ്കാരം. ഓരോ ദുരന്തങ്ങളും നമ്മുക്ക് ഒരോരുത്തർക്കും ഒരു പരീക്ഷണമാണ്. എന്നിട്ടും നമ്മൾ മാറില്ല. ഈ ഒരു കാലം കഴിഞ്ഞാൽ വീണ്ടും പഴയ പോലെ ആവും.             

Sunil Kumar p S3 Economics Roll No : 62

 നമ്മൾ ഒരു തിരകഥ എഴുതുമ്പോൾ നമ്മുടെ കഥയെ പറ്റി ഒരു ധരണയുണ്ടാവണം അതിനനുസരിച്ച് ഉള്ള കഥ പത്രങ്ങൾ വേണം സുഹൃത്തുക്കളെ നിങ്ങൾക്ക് ഒരു തിരകഥ വണമങ്കൾ നിങ്ങൾ പഠിക്കണം എന്നൽ നിങ്ങൾക്ക് ഒരു തിരക്കഥ  രജിക്കുന്ന ഒരു അളയ് മറാം             

Sreeshma N. M Roll no 58 Economics

 തിരക്കഥ എന്നത് സിനിമയുടെ അടിത്തറ ആണ് സിനിമയിലെ ദൃശ്യങ്ങളുടെ എഴുത്തു രേഖകളാണ് തിരക്കഥ എന്നത് ദൃശ്യങ്ങളിൽ അടങ്ങിയിരിക്കുന്ന കഥാപാത്രങ്ങൾ, ശബ്ദം,  സമയം എന്നിവയെല്ലാം തിരക്കഥയിൽ ഉൾക്കൊണ്ടിട്ടുണ്ട്. ഏതൊരു സിനിമയുടെയും അതിന്റെ ആശയം വെളിപ്പെടുത്തുന്നതും ആ സിനിമയുടെ തിരക്കഥയിലൂടെ ആയിരിക്കും. തിരക്കഥ എന്നത് ഒരു സാഹിത്യ രൂപമല്ല ചിത്രീകരിക്കപ്പെടണ്ട ദൃശ്യങ്ങളുടെ വിശദീകരണങ്ങളാണ്. ഒരു തിരക്കഥാകൃത്ത് അയാളുടെ അനുഭവങ്ങളിൽ നിന്നും ചുറ്റുപാടിൽ നിന്നുമാണ് തിരക്കഥ എഴുതുന്നത്.

Dilshana.AP S3.psychology RollNo:11

 സാക്ഷ്യം വഹിക്കുന്ന കാലമേ... നിന്റെ സാക്ഷ്യ പ്പെടുത്തലിനാണ് പഴിയെപ്പൊഴും നിന്നെ പഴിക്കുന്ന മർത്യനറിയുന്നില്ല  മന്യന്റെ നീച്ചതയ്ക്കാണ് നീ  സാക്ഷി ആകുന്നതെന്ന്.  കുറ്റ മെപ്പൊഴും നിനാക്കാണ്...  ഇതെന്തൊരു വല്ലാത്ത കാലം!               

Rasiya Azeez S3 BA english Roll no.43

 ഒരാൾക്ക് മാസങ്ങളോ കൊല്ലങ്ങളോ വേണ്ടി വരും ഒരു തിരക്കഥ എഴുതി പൂർത്തിയാകാൻ.സിനിമയുടെ അടിത്തറ തന്നെ നല്ല ഒരു തിരക്കഥയാണ്.എഴുതുന്ന ആളുടെ മനസ്സിൽ ഉണ്ടാവും ഏതെല്ലാം കഥാപാത്രങ്ങളാണ് തന്റെ സിനിമക്ക് അനുയോജ്യം എന്ന്. അതിന് അനുസരിച് ആവും കഥാപാത്രങ്ങളെ നിശ്ചയിക്കുന്നതും. തിരക്കഥാകൃത് തന്റെ ജീവിതാനുഭവങ്ങൾ ഉൾക്കൊള്ളിച്ചാണ് തിരക്കഥ എഴുതുന്നത്. ഒരു നല്ല സിനിമ ഒരു നല്ല തിരക്കഥയിൽ നിന്നാണ് രൂപം കൊള്ളുന്നത്.         

Thensiha.pt S3 BA English Roll no:60

 സിനിമ - പലരുടെയും സ്വപ്നവും ജീവിതവും ആണ് സിനിമ, യഥാർത്ഥ ജീവിതം വരച്ചിടാനും സിനിമകളാൽ ആവും. ഓരോ വ്യക്തിയിലും ജീവിതത്തിലെ ഓരോ നിമിഷങ്ങളിലും ഇന്നലെ സിനിമ ലോകം കയ്യടക്കിക്കഴിഞ്ഞു, പുതുപുത്തൻ ഫാഷനുകളും പുതു ആചാരങ്ങളും വരെ ഇന്ന് സിനിമകളിൽ നിന്നും ഉദിരുന്നു.   പുത്തൻ തലമുറയുടെ പുത്തൻ ആശയങ്ങൾ വിവരിക്കാനും ചിത്രീകരണ മികവിലൂടെ മനുഷ്യ മനസ്സുകളിലേക്ക് എത്തിക്കാനും ഒരു ചിത്രീകരണത്തിനു സാതിക്കും. ഓരോ വ്യക്തിയിലും അവർ പോലും അറിയാതെ തന്നെ ഇന്നലെ സിനിമാലോകം വിപ്ലവങ്ങൾ തീർത്തുകൊണ്ടിരിക്കുന്നു. നല്ല സിനിമകൾ ഇനിയും ജനിക്കണം പുതു പുത്തൻ വിപ്ലവങ്ങൾ രചിക്കാനായി.

Jithu k S3 BA Economics Roll No: 22

 തിരക്കഥ എന്നത് എന്താണെന്നും ഇതിൽ എന്തെല്ലാം ഉൾപ്പെടുടുന്നുണ്ടെന്നും എനിക്ക് ഇതിൽനിന്നും മനസിലാക്കാൻ സാധിച്ചു .  ഒരു സിനിമ നിർമിക്കുന്നതിൽ വലിയൊരു പ്രാധാന്യം തിരക്കഥകുണ്ട്. സിനിമയുട ഓരോ ഘട്ടങ്ങളും മനോഹരമാകുന്നത് തിരക്കഥയാണ്. നമ്മളെ ചിരിപ്പിക്കുന്നതും കരയിപ്പിക്കുന്നതു  എല്ലാം അതിലെ ഓരോ വരികളോ ഭാവങ്ങളോ ആയിരിക്കും. ഓരോ സിനിമയുടെയും വിജയത്തിന്റെ പിന്നിലും  തിരക്കഥാകൃത്തിന്റ വലിയൊരു പങ്കുണ്ട്.       

Anjitha J S3 Bsc Psychology Roll No:6

 ദൃശ്യം  ആയി അവതരിപ്പിക്കുന്ന  ഏതൊരു  കലയുടെയും  അടിസ്ഥാനമാണ്  തിരക്കഥ അതായത്  ദൃശ്യം  ചിത്രീകരിക്കാൻ  ഉള്ള  എഴുത്തുരേഖകൾ  ആണ്  തിരക്കഥ. പ്രതേക  രീതിയിൽ എഴുതുന്ന  ഒന്നാണ് തിരക്കഥ  അതിൽ  സ്ഥലം, സമയം, കഥാപാത്രങ്ങൾ  എന്നിവ  രേഖപെടുത്തിയിരിക്കുന്നു. നമ്മൾ  കാണുന്ന  സിനിമകൾ, ഷോർട്  ഫിലിമുകൾ, മൈക്രോ  ഫിലിമുകൾ, പരസ്യങ്ങൾ  അങ്ങനെ  വസ്തുക്കളെ  ദൃശ്യമായി  അവതരിപ്പിക്കുന്ന  ഏതൊരു  മേഖലയിലും  ഉപയോഗിക്കുന്ന  ഒന്നാണ്  തിരക്കഥ. കാലങ്ങൾ പിന്നിടുമ്പോൾ  തിരക്കഥകൾക്കും കാലത്തിൻ  അനുസരിച്  മാറ്റങ്ങൾ  സംഭവിക്കുന്നു. ഒരു  സിനിമ  രുപം കൊള്ളുന്നത്  തിരക്കഥയിൽ  നിന്നാണ്. തന്റെ  ചുറ്റുമുള്ളവരുടെ  ജീവിതങ്ങൾ, കാലാവസ്ഥകൾ, തന്റെ  അനുഭവങ്ങൾ, അങ്ങനെ  എല്ലാം  ഒരു  തിരക്കഥാകൃത്  തന്റെ  തിരക്കഥയിൽ  പ്രതിപാദിപ്പിക്കുന്നു.

Fida sherin. k. k S3 B. A ENGLISH ROLL NO:17

 ജീവിതം എന്നത് എന്താണെന്ന് നിർവജിക്കൽ അസാധ്യമാണ്. അത് പലതിന്റെയും മിശ്രിതമാണ്. അതിൽ എപ്പോഴും സന്തോഷം മാത്രം നിറഞ്ഞിരിക്കണം എന്ന് നാം വാശി പിടിക്കരുത്. സങ്കടങ്ങൾ കൊണ്ട് നമ്മെ തോല്പിക്കാൻ ശ്രമിക്കുമ്പോൾ തളരാതെ മുന്നോട്ടു പോകണം . ജീവിതത്തിൽ എല്ലാം അറിഞ്ഞവർക്ക് ജീവിതത്തിന്റെ വഴിത്താരകളിലേക്ക് തിരിഞ്ഞു നോക്കുമ്പോൾ ലഭിക്കുന്ന അനുഭൂതി പറഞ്ഞറിയിക്കാൻ കഴിയാത്തതാണ്. അത്തരം സന്ദർഭങൾ  നമുക്കും ആസ്വദിക്കാനും അതിജീവിക്കാനും കഴിയട്ടെ. 🙂

Ashmiya. A S3 economics Roll no 10

 എൻ്റെ ബാപ്പുജിക്ക്, കൊറോണ ഹിറ്റ്ലറിനെ വെല്ലുംവിധം ഏകാധിപത്യം കാഴ്ചവെക്കുമ്പോൾ, അടച്ചിട്ട കിളിവാതിലികൾക്കിടയിലെ ആനിൻ്റെ ഡയറിക്കുറിപ്പുകൾ പോലെ ഈ കത്ത് അങ്ങ് ഒട്ടും പ്രതീക്ഷിച്ചിരിക്കില്ലല്ലേ? എഴുതാതിരിക്കാൻ പലവട്ടം ശ്രമിച്ചതാണ്, പക്ഷെ ഇരുണ്ട മേഘങ്ങൾ പോലെ ഇന്ത്യയുടെ മുഖവും മങ്ങുമ്പോൾ ഞാൻ എങ്ങനെയാണ് എഴുതാതിരിക്കുക? അതേ ബാപ്പുജി, ജീവിക്കുന്ന സത്യമായ ഇന്ത്യ ഒരുപിടി മണ്ണോളം മരിച്ചു കഴിഞ്ഞിരിക്കുന്നു, ആ ഇന്ത്യയുടെ അവസാന ശ്വാസം മാത്രമാണ്,ഞാൻ കുറിക്കുന്ന ഓരോ വാക്കുകളും...!        സൂര്യൻ അസ്തമിക്കാത്ത മഹാസാമ്രാജ്യത്തെ അഹിംസ എന്ന ആയുധമേന്തി അടിയുറവ് പറയിച്ച ദിനം അങ്ങ് ഓർക്കുന്നില്ലേ? ഏതൊരു മറവിയേയും ആ ചിത്രങ്ങളെ സ്പർഷിക്കാൻ അങ്ങ് അനുവാദിക്കില്ലെന്ന് എനിക്കു ഊഹിക്കാവുന്നതെയൊള്ളൂ. എന്നാൽ ആ ഓർമ്മകളിലത്രയും നനുത്ത പുഞ്ചിരിയേക്കാൾ പുരണ്ടിരിക്കുന്നത് രക്തക്കറയല്ലേ?  ഇന്ത്യയെ വെട്ടി മുറിപ്പെടുത്തിയപ്പോൾ ഒഴുകിയ രക്തത്തിൻ്റെ കറ!        74 വർഷങ്ങൾക്കിപ്പുറവും ആ മുറിവിന് മുറിയൂട്ടി ലഭിച്ചില്ലെന്ന് പറഞ്ഞാൽ അങ്ങ് വിശ്വസിക്കുമോ? എന്നാൽ അതാണ് ...

Aysha femin NK BSC psychology Rol no:8

 ദൃശ്യത്തിലൂടെ കാണിക്കുന്ന സർഗാത്മക സൃഷ്ടികൾക്കെല്ലാം, അല്ലെങ്കിൽ ഒരു കഥയെ ദൃശ്യമാദ്ധ്യ മത്തിലൂടെ കണികളിലേക്ക് സ്വീകാര്യമായി എത്തിക്കാൻ  തിരക്കഥ അത്യാവശ്യമാണ്. തിരക്കഥ എഴുതുമ്പോൾ ആ കഥയിലെ ദൃശ്യത്തെയും അതിലെ കഥാപാത്രങ്ങളെയും അതിൽ കാണിക്കുന്ന ഓരോ സന്ദർഭങ്ങളും തിരക്കഥാകൃത്തിന്റെ മനസ്സിൽ ഉണ്ടാവും. ചിത്രം കൊണ്ട് കഥപറയുന്ന രീതിയാണ് തിരക്കഥയിൽ ഉള്ളത്. ഒരു നല്ല സിനിമ ഉണ്ടാവുന്നത് ഒരു നല്ല തിരക്കഥയിൽ നിന്നാണ്..  

Sneha.p S3 ba English Roll.no 55

 ചിന്തയിലെ നഗ്നചിത്ര ത്തിന് തൂലികയാൽ നൂലിഴ തീർത്ത വർണ ചിത്രമാണ് തിരകഥ                              

Reshma. C. P S3 BA English Roll no : 44

 പ്രകൃതിദുരന്തങ്ങൾ     കാലം തെറ്റുന്ന കാലവർഷവും അതിന്റെ ബാക്കിയായി വരുന്ന പ്രകൃതിദുരന്തങ്ങളും ഇന്ന് നമ്മുക്ക് വളരെയധികം പരിചിതമാണ്.മഴക്കാലത്തെ കുറച്ചു മാസങ്ങൾ ദുരിതശ്വാസക്യാമ്പിൽ  കഴിയുക എന്നത് ഇപ്പോൾ ഒരു ആചാരം പോലെയായി മാറിയിരിക്കുന്നു. ഓരോ വർഷവും ഇത്രയേറെ ദുരന്തങ്ങളും നാശനഷ്ടങ്ങളും ഉണ്ടായിട്ടും പ്രകൃതിക്കു മേലുള്ള മനുഷ്യന്റെ കടന്നുകയറ്റത്തിന് മാത്രം യാതോരു അവസാനവും ഇല്ല. മനുഷ്യൻ പ്രകൃതിയെ സ്നേഹിച്ചുതുടങ്ങിയാൽ മാത്രമേ പ്രകൃതി മനുഷ്യനെ സംരക്ഷിക്കുക യുള്ളൂ  എന്ന കാര്യം നാം പലപ്പോഴും വിസ്മരിക്കുന്നു.                

Vahiba ek S3 BA.english 61

 എൻറെ പ്രിയ ബാപ്പുജിക്ക്,...                    ഓരോ എഴുത്തും ഒരോ കഥ പറയും എന്ന് ഞാൻ കേട്ടിട്ടുണ്ട്. പക്ഷെ ഞാൻ ഒരു എഴുത്തകാരിയാവും എന്ന് അറിയാൻ വൈകിപ്പോയി. നീറുന്ന ഹൃദയത്തോടെ ഞാൻ ആദ്യം തന്നെ മാപ്പ് ചോദിക്കുകയാണ്, എന്തിനെന്നല്ലേ? അങ്ങ് ഞങ്ങളുടെ കൈകളിലേക്ക് ഭദ്രമായി നൽകിയ അങ്ങയുടെ ജീവശ്വാസമായ  ഇന്ത്യൻ മണ്ണ്  കളങ്കപ്പെട്ടതിന്...     ഇന്ന് ഇവിടെ ഞങ്ങൾ ആർമാദിക്കുന്നുണ്ടെങ്കിൽ അതിനൊരൊറ്റ കാരണമൊള്ളു ഞങ്ങളുടെ പൂർവികരായ നിങ്ങളുടെയെല്ലാം രക്തം ഈ മണ്ണിൽ വീണതുകൊണ്ട് മാത്രം..പക്ഷേ ഇതൊന്നും ചിന്തിക്കാൻ ഞാൻ അടങ്ങുന്ന ഇന്നത്തെ ഇന്ത്യൻ ജനത സമയം കണ്ടെത്തുന്നില്ല. എല്ലാവരും അവരുടേതായ പുതുമയെ തേടുന്ന തിരക്കിലാണ്. എന്ത് കാര്യം ചെയ്യുമ്പോളും മറ്റുള്ളവരെക്കാൾ മുന്നേറണം എന്ന ചിന്ത മാത്രം ഒള്ളൂ... അതുകൊണ്ട് തന്നെ ഇവിടെ പ്രകൃതിയെ കാർന്നു തിന്നുകയാണ്. ദൈവത്തെ ചൊടി പിടിപ്പിക്കരുതെന്നും അത് കോപിക്കും എന്ന് മുത്തശ്ശി എന്നെ പഠിപ്പിച്ചിട്ടുണ്ട്, പക്ഷെ അത് ഇപ്പോൾ എനിക്ക് എൻ്റെ നഗ്നനേത്രങ്ങൾ കൊണ്ട് കാണാ...

Anusree p a S3 english Roll no:5

 ഒരു നല്ല സിനിമ  ജനിക്കുന്നത് നല്ല തിരക്കഥയിലൂടെയാണ്. അങ്ങനെ ഒരു തിരക്കഥ ഉണ്ടാവുമ്പോഴാണ് നല്ല ഒരു സിനിമ അവിടെ ജനിക്കുന്നത്. പ്രേഷകർക്ക് ആ സിനിമ നല്ല ഒരു സിനിമയെക്കാൾ ഉപരി നല്ല ഒരു അനുഭവം ആയി മാറുമ്പോഴാണ് സിനിമയും അതിന്റെ തിരക്കഥയും അവിടെ വിജയിക്കുന്നത്. പ്രേഷകരുടെ മനസ്സിൽ ഇടം നേടുന്നവയായിരിക്കണം നല്ല ഒരു സിനിമ. തിരക്കഥ എന്നത് തികച്ചും ആ സിനിമയുടെ ഓരോ ഭാഗങ്ങളും ദൃശ്യവിഷ്കരണത്തിലൂടെ പ്രേഷകർക്ക് മുന്നിൽ എത്തിക്കാൻ കഴിയണം.....പ്രേഷകരിലേക്ക് ആ സിനിമ ഇറങ്ങി ചെന്നാലേ സിനിമയും അതിന്റെ തിരക്കഥയും വിജയത്തിലെത്തു..

Jinsha cp S3 BA Economics Roll No: 21

 നാം കേട്ട് മനസിലാകുന്നതിനേക്കാൾ എത്രയോ മടങ് നമ്മുടെ മനസ്സിൽ തങ്ങി  നിൽക്കുന്നതു കണ്ടു മനസിലാകുന്നതാണ്. അതായത് കാഴ്ച എന്നത് നമ്മുടെ മനസ്സിനെ ആയത്തിൽ സ്വാധീനികും.    ഒരു സിനിമ നമ്മെ സ്വാധീനികുനത് കാഴ്ച എന്ന വിസ്മയം കൊണ്ടാണ്. മാത്രമല്ല, ഓരോ സിനിമയെയും  വത്യാസം പെടുത്തുന്നതു തിരക്കഥയും.  തിരക്കഥ ഒരു ചലച്ചിത്രതിന്റെ പ്രധാന ഘടകമണ്.

DILNA.NK BSC.PSY ROLL NO:9

 ജന്മം :- ജന്മം കൊണ്ട് സൗന്ദര്യം നേടാത്തത് മനുഷ്യന്റെ തെറ്റല്ല... സ്വഭാവം കൊണ്ടും വ്യക്തിത്വം കൊണ്ടും സുന്ദരനാകാത്തത് മനുഷ്യന്റെ മാത്രം തെറ്റാണ്...

Dinraj. M S3 BSc Psychology Roll no: 12

 ചലച്ചിത്രസാഹിത്യത്തിന്റെ പ്രമുഖമായ ഒരു ശാഖയാണ് തിരക്കഥകൾ. നല്ലൊരു സിനിമയ്ക്കടിസ്ഥാനം നല്ല തിരക്കഥയാണ്. ഒരു കഥ സിനിമാ മാധ്യമത്തിന്റെ സാധ്യതകൾ ഉപയോഗിച്ചു പറയുമ്പോൾ തിരക്കഥയാകും.

ബിൻഷ എൻ S3 BA ENGLlSH ROLL NO: 12

 ലോകം വാർദ്ധക്യത്തിലേക്കു നീങ്ങുകയാണ്. മനുഷ്യനോ ആവലാതികളിലേക്കും ,തൻ്റെ വരും ദിനങ്ങൾക്ക് മോടികൂട്ടാൻ. ചിന്തിച്ചു കൊണ്ട് മുന്നോട്ട് നീങ്ങാൻ സമയമില്ല എന്ന് സ്വയം ഇരുത്തി പഠിപ്പിക്കുകയത്ത്.അല്ലെങ്കിലും ചിന്തകൾക്കെന്ത് പ്രസക്തി .ഒന്നോർക്കുക ,സമയം നിങ്ങളുടെ സൗഭാഗ്യങ്ങളെ അളക്കുകയില്ല.                         സ്വന്തം ആത്മാവ് മാത്രമാണ് സുനിഷ്ചിതത്വമെന്ന സിദ്ധാന്തം ഉയർത്തി പിടിച്ചുനടക്കുകയാണ് പലരും. സ്വാർത്ഥതയുടെ വിജയഗീതം സ്വയം പാടി തിമർക്കുമ്പോൾ ഒന്നോർക്കുക, ആ ഗീതം നിങ്ങളുടെ ഭ്രാന്താലയത്തിൻ്റെ നാല് ചുമരുകൾക്കുള്ളിലെ കേൾക്കൂ എന്ന് .                           

Rinsha sherin S3 BA English No: 45

 തിരക്കഥയ്ക്ക് ഒരു രൂപം ഇല്ല… പല തിരക്കഥാകൃത്തുക്കളും പല രീതിയിൽ ആണ് തിരക്കഥ എഴുതുന്നത്. ​ആദ്യം മനസിൽ രൂപപ്പെട്ട കഥയുടെ വൺലൈൻ തയ്യാറാക്കുക. കഥയ്ക്ക് പൂർണ്ണ വികാസം ഉണ്ടായതിന് ശേഷം സീൻ ഓർഡർ തയ്യാറാക്കുക. ഓരോ സീനിൻ്റേയും രത്നച്ചുരുക്കമായിരിക്കും ഇത്. പിന്നെ അതിനെ വികസിപ്പിച്ച് സിൻ തയ്യാറാക്കുക.അതിൽ ഒരു സീനിൽ സംഭവിക്കേണ്ട കാര്യങ്ങൾ, പശ്ചാത്തലം കഥാപാത്ര ചലനങ്ങൾ,സംഭാഷണങ്ങൾ എന്നിവ ചേരുന്പോൾ ഒരു സ്കിപ്റ്റിൻ്റെ ഏകദേശ രൂപമായി.                   

shaima akbar. Pv ba. Economics, roll no51

 " ദൃശ്യങ്ങളിലുലൂടെ പ്രദർശിപ്പിക്കുന്ന കുറിപ്പുകളാണ് തിരക്കഥ".സിനിമകളിൽ മാത്രമല്ല ദൃശ്യത്തിലൂടെ കാണിക്കുന്ന എന്തിനും തിരക്കഥ ആവശ്യമാണ്. എല്ലാ കഥാ രൂപങ്ങളിൽ നിന്നും ഇതിനെ വെത്യസ്തമാകുന്നത് ദൃശ്യാത്മകമാണെന്നുള്ളതാണ്.ഒരു സിനിമ  യെ വിജയത്തിന്റെ കൊടുമുടിയിലെത്തിക്കുന്നത് അതിന്റെ തിരക്കഥയാണ്.എല്ലാ ദൃശ്യ മാധ്യമങ്ങളുടെയും അടിസ്ഥാന ഘടകമാണ് തിരക്കഥ"കാഴ്ചകളുടെ വിസ്മയം ആണ് ഓരോ തിരക്കഥകളും"..........   

Shabeeba Bsc Psychology Roll No:34

 വർത്തമാനകാലത്തെയും ഭൂതകാലത്തെയും സമൂഹത്തിന്റെ പ്രതിഫലനമാണ് സിനിമ.പലരുടെയും സ്വപ്ന സാക്ഷാത്കാരമാണ് ഒരു സിനിമ.ജീവിതത്തിന്റെയും സമൂഹത്തിന്റെയും പരുഷമായ യാഥാർത്ഥ്യങ്ങൾ സിനിമയ്ക്ക് വെളിപ്പെടുത്താൻ കഴിയും.വെളിപ്പെടുത്തലിനൊപ്പം, പ്രേക്ഷകരുടെ ഫാന്റസികളെയും ഇത് തൃപ്തിപ്പെടുത്തും.

Sreeshna.s BA English Roll no :56

 ചലച്ചിത്ര സാഹിത്യത്തിന്റെ  ഒരു പ്രമുഖമായ ഒരു ശാഖ,തിരക്കഥ. ഒരു തിരക്കഥകൃത് അദേഹത്തിന്റെ അനുഭവസമ്പത്തിൽ നിന്നും തന്റെ ചുറ്റുപാടിനെയും സമൂഹത്തെയും ആധാരമാക്കിയാണ് ഒരു തിരക്കഥയ്ക്ക് ജീവൻ നൽകുന്നത്. ഒരു സാഹിത്യ രൂപമല്ല മറിച് ചിത്രീകരിക്കപ്പെടേണ്ട ദൃശ്യങ്ങളുടെ വിശദീകരങ്ങൾ ആണ് തിരക്കഥ എന്നത്.തിരക്കഥ രചിച്ച് അത് ഒരു സിനിമ ആകുന്നതിൽ ഒരുപാട് പേരുടെ പ്രയത്നങ്ങൾ  ഉണ്ട്.                   

SHAHINA CT S3 BSC PSYCHO

 ·.¸¸.·♩♪♫ തിരക്കഥാകൃത്തിനെ കുറിച് ഇതാ ഒരു ഏഴുവരി കവിത ♫♪♩·.¸¸.·                                          🙌🏻🙌🏻🙌🏻തെളിഞ്ഞുകാണുമാ വിജയത്തിലതാ💥 ഒളിഞ്ഞു കിടക്കുമാവിജയി🍂...... കാലത്തിനൊപ്പം നീങ്ങുന്ന കലയാം 🥳  ആ സിനിമയെ നെയ്തെടുത്തത് അവനാണെങ്കിൽ 🧶 കൊയ്തെടുത്തത് തിളങ്ങിനിൽക്കുമാ താരം😎...... കൂട്ടിയും കിഴിച്ചും കോർത്തെടുത്തൊരാക്കനിയെ♥️ ലോകമറിഞ്ഞപ്പോയതാ അവൻ വീണ്ടുമൊരു അദൃശ്യൻ👀👀.......                                    Eg(: ആ പുതിയ സിനിമ നീ കണ്ടോ? :ഏത്? : "സൂഫിയും സുജാതയും" : രസണ്ടോ ഇത്? : അടിപൊളി : ആരാ നടനും നടിയും? : ജയസൂര്യ & അദിതിo)            ...

Sneha devan p BA economics No 56

 ഇന്ത്യ എന്ന മഹാരാജ്യത്തിന്റെ  തേക്കുപടിഞ്ഞാറേ അറ്റത്തായി സ്ഥിതിചെയ്യുന്ന ഹരിത മനോഹരമായ ഒരു ഭൂപ്രദേശമാണ് നമ്മുടെ കേരളം.  പ്രകൃതിരമണീയവും സംസ്കാരമഹിമയും നിറഞ്ഞ ഈ നാടിനെ god's on country  അഥവാ ദൈവത്തിന്റെ സ്വന്തം നാട്  എന്ന് വിദേശികളും സ്വദേശികളും ഒരുപോലെ വിശേഷിപ്പിക്കുന്നു. വൈവിദ്യാമർന്ന കലാ പാരമ്പര്യ രംഗത്തും  സാംസ്‌കാരികരംഗത്തും എന്നും മുൻനിരയിൽ നിൽക്കുന്ന ഒരു കൊച്ചു നടുകൂടിയാണ് നമ്മുടേത്.                       എന്നാൽ ഇന്ന് നാം ഈ ഹരിതമനോഹരമായ കേരളത്തെ ഒന്നൊന്നായി  കീറിമുറിച്ചുകൊണ്ടിരിക്കുകയാണ്.                     

Shifna Tc S3 Economics Roll no:54

 ജീവിതം എന്ന നെട്ടോട്ടത്തിൽ ജീവിക്കാൻ മറന്നു പോകുന്നവാരാണ്                    പലരും.

Subina.T S3 BA Economics Roll No:59

 ഒരു കഥയെ സിനിമയ്ക്ക് ചേർന്ന രീതിയിൽ മാറ്റിയെടുക്കുന്നതിനെയാണ് തിരക്കഥ എന്നു പറയുന്നത്. തിരക്കഥയെ സിനിമയിലൂടെ ദൃശ്യവൽക്കരിക്കുന്നു. ഏതൊരു സിനിമയുടെയും അടിസ്ഥാനം തിരക്കഥയാണ്. തിരക്കഥകൃത്ത് തന്റെ അനുഭവപാടവത്തിൽ നിന്നും രചിക്കുന്നവയാണ് തിരക്കഥകൾ.

Mohammed fazil S3 psycology

 സിനിമ നമ്മളെ എല്ലാവരെയും സ്വാധിനിക്കുന്ന ഒരു ദൃശ്യം ആണ്... നമ്മൾ പലരും അതിൽ കാണുന്ന ദൃശ്യങ്ങൾ അനുഗരികാൻ ശ്രമിക്കുന്നു..  നമ്മുടെ ജീവിത രീതിയിൽ  സിനിമ സ്വാധീനം ചെല്ലത്തുന്നു.

Farshid K S3 BA English 15

 മഴക്കാലത്ത് ഉദിക്കുന്ന വെയിലുപോലെയാണ് ചില സന്തോഷങ്ങൾ. നിമിഷങ്ങളുടെ ആയുസ്സ് മാത്രമേ അതിനു കാണുകയൊള്ളൂ.. പിന്നീട് മഴയുടെ ഒരുവരവുണ്ട്. വെയിലിനാൽ ചൂടേറ്റ മണ്ണിനെ വീണ്ടും നനയിക്കാൻ......

. THANSHID TP S3 BA ECONOMICS

 നമ്മൾ പടുത്തുയർത്തിയ ഹാഷ്ടാഗിൽ കുരുങ്ങിയ ജീവനുകളെയൊന്നും ഒരു നീതിയും ഫെമിനിസ്റ്റുകളും കണ്ടില്ലങ്കിലും, ഏതോ ഒരുവൾ ഇട്ട ഒരു insta പോസ്റ്റിന് ഏതോ ഒരു ഞരമ്പൻ കൊടുത്ത കമൻ്റ് കണ്ടപ്പോഴേക്കും നീതിബോധവും സ്വാതന്ത്ര്യ ബോധവും ഉയരുന്നുണ്ട്, നന്മയുള്ള ലോകമേ.... .

Fidha Razak. K S3 Ba English Roll no: 19

 -:റൂഹ് :- ഭയാനകമായ ഒരന്തരീക്ഷം. ചുറ്റും ഒരുപാട് ആളുകൾ. മൂകതയെ പിളർന്നുകൊണ്ട് തേങ്ങലുകൾ ഉയരുന്നു. ആളുകളെന്തൊക്കെയോ  പറയുന്നു. പക്ഷെ, ഒന്നും വ്യക്തമല്ല. ഞാനെന്തൊക്കെയോ പറയാൻ ശ്രേമിക്കുന്നു പക്ഷെ, ശ്രമങ്ങൾ പരാജയപ്പെടുന്നു എന്നിൽ എന്തൊക്കെയോ  മാറ്റങ്ങൾ അനുഭവപ്പെടുന്നു, വിചാരിക്കുന്നതിനേക്കാൾ വേഗത്തിൽ സഞ്ചരിക്കുന്നു. ഞാൻ ഒരു മൂലയിലേക്ക് മാറി ഞാനെന്ന ശരീരം മരണച്ചടങ്ങുകളിൽ ഏർപ്പെട്ടിരിക്കുന്നു എന്റെ രണ്ട് വശത്തായി ദൂതന്മാർ നിൽക്കുന്നു ദൈവത്തിന്റെ കോടതിയിലേക്ക് മടങ്ങാൻ സമയമായിരിക്കുന്നു. ഒരു നിമിഷം പ്രിയപ്പെട്ടവരേ മനസ്സ് നിറച്ചു നോക്കി യാത്ര പറഞ്ഞു, ദൈവദൂതന്മാർക്കൊപ്പം ദൈവകോടതിയിലേക്കു ഞാൻ മടങ്ങി, എന്റെ ശരീരം മണ്ണിലേക്കും

Yadukrishna vp S3 psychology Roll no 45

 ആദ്യമായി ചെന്നെത്തിയപ്പോൾ ഈ ആകാശം ഇരുൾ മൂടി കിടക്കുകയായിരുന്നു അത് പോലെ തന്നെ ,എന്റെ മനസ്സും സ്മൃതി ഭാണ്ഡങ്ങളാൽ മൂടപ്പെട്ടിരുന്നു. പെയ്തിറങ്ങിയ മഴത്തുള്ളികൾ അന്നു മനസ്സിനെ കുളിർ അണിയിപ്പിക്കാതിരുന്നതും അതുകൊണ്ട് തന്നെ ആവാം. സ്വർഗമായി കണ്ട സ്വന്തം നാട് വിട്ട് 100KM അകലെയുള്ള ഒരു ക്യാംപസിൽ എത്തിച്ചേർന്നു എന്ന യാഥാർത്ഥ്യം മനസ്സിനെ വല്ലാതെ ഇളക്കി മറിച്ചുകൊണ്ടിരിന്നു. മനസ്സിൽ കണ്ട ചുവപ്പും വെളുപ്പും കലർന്ന ഒരു ക്യാമ്പസ് ആയിരുന്നില്ല അത്..... ഇരുൾ മൂടിയ ജൂലൈ മാസം പൂത്തു നിന്ന ഗുൽമോഹറുകൾ പൊഴിഞ്ഞു തുടങ്ങിയിരുന്നു അതോടൊപ്പം മനസ്സിലെ പ്രതീക്ഷകളും. എന്നാൽ ഇന്ന് അവിടെ എത്തുവാൻ മനസ്സിൽ വല്ലാത്തൊരു തിടുക്കം. തുടക്കത്തിൽ കണ്ണിൽ പെടാതെ പോയ ക്യാമ്പസിന്റെ മനോഹാരിതയും  വൈരുദ്ധ്യങ്ങളിൽ ഒന്നിക്കപെട്ട സൗഹൃദങ്ങളും മനസ്സിനെ കുളിരാണിയിപ്പിക്കാതെ പോയ മഴ തുള്ളികളും എല്ലാം ഇപ്പൊൾ അവിടേക്ക് മാടി വിളിക്കുന്നതു പോലെ ഒരു തോന്നൽ. എത്തി ചേരുമ്പോൾ ഭംഗി നഷ്ടപ്പെടുന്ന headonic treadmill ഇലൂടെ ആണോ ഈ തോന്നലുകൾ എന്ന സംശയമാണ് ഇപ്പൊ ബാക്കി ആവുന്നത്..

Afida sherin k Ba economics Roll no=2

 എല്ലാവരുടെയും ജീവിതത്തിൽ  ഉയർച്ചകളും താഴ്ചകളും ഉണ്ട്. ജീവിതത്തെ എപ്പോഴഉം  പോസിറ്റീവ് ആയി കാണണം എങ്കിൽ മാത്രമേ വിജയം കൈവരിക്കുകയൊള്ളു

Shamna sherin S3 psychology Roll no.40

 ഇന്ന് നമുക്ക് അറിയാം സമൂഹത്തിൽ ഉയർന്നു വരുന്ന ആത്മഹത്യാ കേസുകൾ.പലതരത്തിൽ പലപ്രായക്കാർ പലകാരണങ്ങൾ കൊണ്ട് അവരുടെ ജീവൻ ബലിയർപ്പിക്കുന്നത് നാം കണ്ടുവരുന്നു.ഇതിന്റെ എല്ലാം അടിസ്ഥാന കാരണം നാം അന്വേഷിക്കുക യാണെങ്കിൽ ഇന്ന് കാണുന്ന പ്രശ്നങ്ങളെ അവർക്ക് നേരിടാനുള്ള ശക്തി ഇല്ല എന്നത് തന്നെയാണ്.                 ആ സ്ഥാനത്ത് നമ്മുടെ ഓരോ കരങ്ങളെയും വളരെ പോസിറ്റീവ് ആയി കാണുന്ന നമ്മൾ എത്രയോ  ഭാഗ്യവാന്മാരാണ്.മരിക്കാൻ അല്ല മറിച്ച് പ്രശങ്ങളെ അതിജീവിക്കാൻ ആണ് ഇന്ന് നമുക്ക് സാധികേണ്ടത്.

Aparna rp Ba english

 തിരക്കഥകളാണ് ഓരോ സിനിമയുടെയും അടിത്തറ. ഓരോ തിരക്കഥക്കും അടിസ്ഥാനമായി ഓരോ ചലച്ചിത്രങൾ ജനിക്കുന്നു. ആരുടെയോ പണിപുരയിൽ  രൂപം കൊണ്ട തിരകഥയുടെ ചിത്രികാരണമായിരിക്കും ഒരു പക്ഷെ നമ്മുടെ ജീവിതം.

Fidha.m S3 English

 വരൂ...., നമുക്കിനി കാലുകളെ പറ്റി സംസാരിക്കാം... തൊലിനിറം വെളുത്ത സെലിബ്രിറ്റികളുടെ കാലുടലുകളെ കുറിച്ചല്ല, 'ഒരു രാജ്യം ഒരു വിപണി' എന്ന ഉട്ട്യോപ്യൻ 'സ്വപ്ന'ങ്ങളുടെ കാലത്ത് പൊട്ടിപ്പൊളിഞ്ഞ കർഷരുടെ കാലുകളെ പറ്റി വാചാലരാവാം...

അനുപമ. പി S3 English Roll no. 4

 നിമിഷനേരം മതി എന്തും സംഭവിക്കാൻ. ഇന്ന് അതിന് ഏറ്റവും വലിയ ഉദാഹരണം അല്ലേ ഈ പ്രപഞ്ചത്തെ തന്നെ ആകമാനം കുഴക്കിയ ആ കുഞ്ഞു വൈറസ്! പണത്തിനും പദവിക്കും സുഖഭോഗങ്ങൾക്കും പിന്നാലെ ഒരു പാവയെപ്പോലെ പാഞ്ഞ നമ്മൾ ഇന്ന് എന്തറിഞ്ഞു ? കൊറോണ നമ്മളെ എന്തൊക്കെയോ അറിയിച്ചു ! ആ അറിവുകളും തിരിച്ചറിവുകളും ഏതു നിമിഷവും ഒലിച്ചു പോയേക്കാവുന്നവ യാണ് . അതിന് ഉദാഹരണം ആയി മാറും കൊറോണക്ക് ശേഷം ഉള്ള നമ്മുടെ ജീവിതം.....             

Shahul. T S3 BA Economics Roll no : 50

 ഒരാൾ എന്തിനു മുന്നിലാണോ എളുപ്പത്തിൽ കീഴടങ്ങുന്നത് അതാണ് അയാളുടെ ദൗർബല്യം. സ്വയം ശാക്തിരിക്കാനുള്ള എളുപ്പവഴി സ്വന്തം ദൗർബല്യം തിരിച്ചറിയുകയാണ്.  

രജിഷ്‌മ. കെ S3 BA Economics, NO:36

 സിനിമയുൾപ്പെടെ ദൃശ്യത്തിലൂടെ കാണുന്ന സർഗാത്മകദൃഷ്ടിയുടെ  അടിത്തറയാണ് തിരക്കഥ.   ഒരു സംവിധയകാൻ ഏതുരീതിയിലാണോ ദൃശ്യങ്ങൾ സ്‌ക്രീനിൽ  കാണിക്കാൻ ഉദ്ദേശിക്കുന്നത്, ആ  രീതിയിൽ എഴുതുന്ന കഥയാണ് തിരക്കഥ. സീനുകളായി വിഭജിക്കുന്നതിൽ കഥാപാത്രങ്ങളുടെ ചലനം,        സ്വഭാവം, സ്ഥലം, സമയം എന്നിവയെല്ലാം തിരക്കഥയിൽ ഉൾപ്പെടുത്തിയിരിക്കും.              

Arshed v S3 BA Economics Roll no:9

 എൻ്റെ വർണ്ണം നിനക്ക് അടിച്ചമർത്താനുള്ള കാരണമാകുന്ന കാലമത്രയും കാലമിനിയും കലാപമായി കത്തിയുയരുക തന്നെ ചെയ്യും...!                                

Muhammed saheem S3 Ba english

 ജീവിതം ഒരു വലിയ യാത്രയാണ് ജനനത്തിൽ നിന്ന് മരണത്തിലേക്കുള്ള യാത്ര.... ഇതിനിടയിൽ നമ്മൾ പലരെയും കണ്ടുമുട്ടും.... ചിലർ നമുക്ക് സ്വന്തമായി മാറും.... യാത്ര തുടരുമ്പോൾ നമ്മളറിയും അവരായിരുന്നില്ല നമ്മുടെ സ്വന്തമെന്ന് യാത്രയിൽ പുതിയ ബന്ധങ്ങൾ വന്നുചേരും പിന്നെ അവരായിരിക്കും നമ്മുടെ സ്വന്തം....                

Saranya. P. V S3 BA English Roll. no. 49.

 ഇന്നെന്നെ ഉണർത്തിയ പകൽ കിനാവിനോട് എനിക്ക് പ്രണയമാണ്, മറ്റൊരാളോട് അത്  വിവരിക്കാനോ, ഇനി അഥവാ പറഞ്ഞുകഴിഞ്ഞാൽ അയാൾ  എങ്ങനെ ഉൾക്കൊള്ളുമെന്നോ അറിയില്ല. പക്ഷെ ഇന്നെന്റെ സന്തോഷം എന്റെ സ്വപ്നമാണ്.         

NAVYA KUMARAN S3BSC PYCHO NO:28

 ഒരു ഗുളിക കഴിക്കുകവഴി എല്ലാ രോഗങ്ങൾക്കും ശാന്തി ലഭിക്കുമെന്നാണ് ഇപ്പോൾ ആളുകൾ വിശ്വസിക്കുന്നത്.ഇത് മരുന്നുകളുടെ ഉപയോഗം വല്ലാതെ വർധിപ്പിച്ചിരുന്നു. മനോവിഷമമ്പോൾ മാത്രമല്ല സുഖമായിരിക്കുമ്പോഴും ആളുകൾ മരുന്നു കഴിക്കുന്നു.  അവർ മരുന്നിനെ ആശ്രയിക്കുന്നത് പ്രേശ്നങ്ങൾക്ക് പരിഹാരം നേടാനല്ല.നേരെ മറിച് പ്രേശ്നങ്ങൾ മറന്നു കളയാനാണ്.

Hiba Sherin.pp BA.Economics

 സ്വന്തം ചിന്തകളുടെ അതിർത്തിക്കുള്ളിൽ മറ്റുള്ളവരുടെ ലോകം തളച്ചിടുന്നവരാണ് യഥാർഥ ചൂഷകർ. സ്വന്തം വഴികളും സ്വപ്നങ്ങളും എല്ലാവരുടെയും  ജന്മാവകശമാണ്.          

Fathima Risfa MK S3 Psychology Roll no : 15

 തുരുമ്പെടുക്കാൻ തുടങ്ങുന്ന മനുഷ്യൻ ================= മനുഷ്യൻ സാങ്കേ തികവിദ്യകളെ കൂട്ടുപിടിച്ചത് അവന്റെ ആയാസങ്ങൾ കുറയ്ക്കാൻ വേണ്ടിയാണ്. കുറഞ്ഞ സമയം , കുറഞ്ഞ അദ്ധ്വാനം , കൂടുതൽ ഉൽപാദനം. മനുഷ്യദ്ധ്വനത്തിന്റെ എത്രയോ ഇരട്ടി. ഇന്ന് അവ സംസ്കാരത്തിന്റെ ഭാഗമാണ്.അവന് താങ്ങാനാവാത്ത ഭാരം എടുക്കാൻ മാത്രമല്ല , അവന്റെ നിലനിൽപ്പിന് ആവശ്യമായ ഓക്സിജൻ , ജലം തുടങ്ങി എല്ലാം ക്രിത്രിമമായി നിർമ്മിച്ച് വായിൽ വച്ചു തരാൻ വരെ അവ വളർന്നു. അവനുടുക്കുന്ന വസ്ത്രങ്ങൾ പോലും ഇങ്ങനെ തന്നെ. സന്ദേശങ്ങൾ അയക്കാനും , കണക്കുകൂട്ടലുകൾക്കും  , അവന് പകരം ചിരിക്കാനും , കരയാനും വരെ അവ സജ്ജമാണ്. എന്തിന് ഏറെ പറയുന്നു അവന്റെ  ചിന്തകൾ , വികാരങ്ങൾ ... എല്ലാം തുരുമ്പെടുക്കാൻ തുടങ്ങുന്നു. മടി ഒരു ബാധ പോലെ അവനെ പിടികൂടാൻ തുടങ്ങിയിരിക്കുന്നു. പ്രത്യുൽപാദനത്തിനു പോലും തനിക്ക് പകരം എന്ന ചിന്തയും ഇന്ന് ഉണ്ട്. ദൈവം ഭൂമിയിൽ ഏറ്റവും മികച്ചതിനെ സൃഷ്ടിച്ചു,( ദൈവത്തിന് തെറ്റിയൊ?) ആ സൃഷ്ടി തന്നെക്കാൾ മികച്ചതിനെ സൃഷ്ടിക്കാനുള്ള തിരക്കിലാണ്.തെറ്റ് ആവർത്തിക്കുകയാണൊ?

SUJITHA K BA English Roll no.58

 ദൃശ്യങ്ങളുടെ എഴുതുന്ന രേഖയാണ് തിരക്കഥ. തിരക്കഥ എന്നത് സ്വാതന്ത്ര്യപരമോ സാഹിത്യരൂപങ്ങളെയോ അതികരിച്ചെഴുതിയവയോ ആവാം. ഒരു സിനിമയുടെ അടിത്തറയാണ് തിരക്കഥ എന്ന് പറയുന്നത്.കഥ നടക്കുന്ന സ്ഥലം, സമയം, കഥാപാത്രങ്ങൾ ശബ്ദം, അംഗചലനങ്ങൾ തുടങ്ങിയ അതിലെ അന്തർനാടക സ്വഭാവം വരെ ഒരു തിരക്കഥ ഉൾക്കൊണ്ടിരിക്കുന്നു.

VK SELVA S3 BA ENGLISH R.NO:64

 നിസ്സാരമായ ജീവിതത്തിൽ നാം എന്തിന് അഹങ്കരിക്കണം.ഓരോ ക്ഷണികമായ നേരം കൊണ്ടും ചെയ്യേണ്ടത് ചെയ്യാതെ മറ്റുള്ളവരെ പഴിചാരി സ്വയം ജീവിച്ചു തീർക്കാൻ മറക്കുന്നു മനുഷ്യൻ..സ്വയംപര്യാപ്തതയുടെ ഉൾനാമ്പുകളിലേക്കിറങിച്ചെന്ന്  ജീവിതം അർത്ഥവത്താക്കേണ്ടത് നമ്മുടെ കടമയാണെന്ന് തിരിച്ചറിയുന്നത് നന്നായിരിക്കും...ജീവിതം മൂല്യമുള്ളതാക്കുക ജീവിക്കാനും പഠിക്കുക....

SHAHANA A S3 economics Roll no 48

 ജനങ്ങളുടെ മനസ്സിൽ ചിത്രപ്പ ണികൾ നടത്താൻ ഒരു സിനിമക്ക് കയിയും. ഒരു ചലച്ചിത്രം പൂർണമാകുന്നത് അതിന്റെ തിരക്കഥയിൽ ആണ്. തിരക്കഥ ആണ് ഒരു സിനിമയുടെ അടിത്തറ SHAHANA A S3 economics Roll no 48

Minu Rinsha .M.K. ട3 BAEconomics. Roll.no: 24

സിനിമയുടെ ഒരു അടിസ്ഥനഘടകമാണ് തിരക്കഥ. ലോകപ്രശസ്ത  സംവിധായകർ  ഏറ്റവും പ്രാധാന്യം കൊടുക്കുന്ന ഒന്നാണ് തിരക്കഥ .നോവലുകളിൽ നിന്നും ചെറുകഥകളിൽ നിന്നുമെല്ലാം തിരക്കഥ ഒരു വെത്യസ്ഥമാണ്. തിരക്കഥ, വസ്ത്തുക്കളെ ദൃശ്യാത്മകമായി എഴുതുന്നതാണ്. പുതിയ പുതിയ ദൃശ്യങ്ങൾക്ക്  അനുസരിച്ചാണ് തിരക്കഥ രൂപമെടുത്തുണ്ടായത്.                        

Janeesha EK Roll no 19 S3 economics

 നമ്മൾ കാണുന്ന എല്ലാ സിനിമകളുടെയും അടിസ്ഥാനം തിരക്കഥയാണ്.  ഒരു തിരക്കഥ എഴുതണം എന്നുണ്ടെങ്കിൽ നമുക്ക് അനുഭവങ്ങൾ വേണം,  നിങ്ങൾക്കൊരു തിരക്കഥാകൃത്ത് ആകണമെങ്കിൽ അങ്ങനെ ഒരു ലക്ഷ്യം വേണം.  നമുക്ക് ദൃഢമായ ലക്ഷ്യം ഉണ്ടെങ്കിൽ നാം അതായിത്തീരും ഒരു തിരക്കഥാകൃത്ത് അയാളുടെ അനുഭവങ്ങളിൽ നിന്നും ചുറ്റുപാടിൽ നിന്നും ആണ് തിരക്കഥ എഴുതുന്നത്

Hisham Risvi Vm, S3Ba Economics ,15

 മനുഷ്യരെല്ലാവരും തുല്യാവകാശങ്ങളോടും അന്തസ്സോടും സ്വാതന്ത്ര്യത്തോടുംകൂടി ജനിച്ചവരാണ്, അന്യോന്യം ഭ്രാതൃഭാവത്തോടെ പെരുമാറുവാനാണ് മനുഷ്യനു  വിവേകബുദ്ധിയും മനസ്സാക്ഷിയും നൽകിയിരിക്കുന്നത്...നല്ല അനുഭവങ്ങളാണ് ഒരു നല്ല തിരക്കഥാകൃത്ത്നെ സൃഷ്ടിക്കുന്നത്......

Krishna veny p.u Bsc psychology Roll No. 20

 സ്ത്രീയെ പിച്ചിചീന്താൻ വേണ്ടി മാത്രം തക്കം പാർത്ത് ഇരിക്കുന്ന ഓരോ കഴുകൻമാരുടെയും കണ്ണുകളിലേക്ക് നോക്കി ചോദിക്കണം, "മാതൃത്ത്വത്തെ നീ ബഹുമാനിക്കുന്നുവോ" എന്ന്.. തന്റെ ജീവിതത്തിലെ ഓരോ സ്ത്രീയുടെയും വില മനസ്സിലാക്കുന്നവനായിരിക്കണം ഓരോ പുരുഷനും. എങ്കിൽ ഇന്ന് ഈ ലോകത്ത് സ്ത്രീകൾക്കെതിരെ  നടന്നുകൊണ്ടിരിക്കുന്ന എല്ലാ വിധ കുറ്റകൃത്യങ്ങളും അപ്രത്യക്ഷമാകും.                 

Supriya k p BA Economics Roll no:63

 നമ്മുടെ കൂട്ടത്തിൽ ചുരുക്കം ചിലരെകിലും ഉണ്ടാകും സ്വന്തമായി ഒരു സിനിമ എടുക്കണം എന്നും തിരക്കഥ എഴതണം  എന്നും ആഗ്രഹിക്കുന്നവർ. ജീവിതത്തിൽ ഒരുകഥയെകിലും സ്വന്തമായി എഴുതണം എന്ന് ആഗ്രഹമില്ലാത്തവർ ആയി ആരും കാണില്ല. ആദ്യമേ ഒരു നല്ല എഴുത്തുകാരൻ ആകുവാൻ നല്ല വായനാശീലം ഉണ്ടാക്കി എടുക്കണം വായിച്ചലെ എഴുതുവാൻ പറ്റുകയുള്ളു എന്ന് മനസ്സി ലാക്കുകയാണ് വേണ്ടത്. നമ്മുക്ക് ചുറ്റും നടക്കുന്ന ചെറിയ കാര്യങ്ങൾ പോലും നമ്മൾ മനസ്സിലാകേണ്ടതാണ്. അതുപോലെ നമ്മൾ ഓരോ ദിവസവും കാണുന്ന ആളുകളെ പോലും നമ്മൾ നല്ല പോലെ നിരീക്ഷിക്കു കയും പടിക്കുകയും വേണം. ഒരു കഥ എഴുതുബോൾ അവയൊക്കെ  നമ്മുക്ക് ഗുണമായി വരും തീർച്ച. തിരക്കഥ രചന തുടങ്ങുന്ന തിനു മുൻപേ, നമ്മുടെകഥയെക്കുറിച്ചും വ്യക്തമായ  ധാരണ ഉണ്ടാവണം. എന്താണ് എഴുതാൻ പോകുന്നതെന്ന് ഒരു നിശ്ചയാമില്ലാതെ യാതൊരു  ലക്ഷ്യബോധമില്ലാതെ എഴുതുന്നതിൽ കാര്യമില്ല. കഥയും കഥാപാത്രങ്ങളും സൃഷ്ട്ടിച്ച  ശേഷം വേണം തിരക്കഥ എഴുതി തുടങ്ങുവാൻ. സീനുകൾ ആയി വേർത്തിരിച്ചു വേണം എഴുതുവാൻ. നിശ്ചയദാർഢ്യതോടെ ഉള്ള ആഗ്രഹങ്ങൾ നടക്കുകതന്നെ ചെയ്യും.

Majidha S3 BA ENGLISH Roll No:31

 സിനിമയിൽ പ്രാധാന്യം തിരക്കഥക്കാണ്. ഓരോ തിരക്കഥയും സിനിമ കാണുന്നവരുടെ മനസ്സിൽ ദൃശ്യങ്ങൾ എഴുതുന്നു...

Thamanna nazar S3 BA ENGLISH Roll no:59

 മാധ്യമ സ്വാധീനത്തിന്റെ നിലനിൽപ്പും ശക്തിയും യുവതലമുറയുടെ പരിസ്ഥിതിയുടെ ഒരു പ്രധാന ഭാഗമായി ശക്തമായി അംഗീകരിക്കപ്പെട്ടിരിക്കുന്നു. കൗമാരക്കാരുടെ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാധ്യമങ്ങൾ മാറിയിരിക്കുന്നു. അമേരിക്കൻ ഐക്യനാടുകളിൽ വളർന്നുവരുന്ന മിക്കവാറും എല്ലാ കൗമാരക്കാരും ഓരോ ദിവസവും സമൂഹമാധ്യമങ്ങളുമായുള്ള വിവിധ ഏറ്റുമുട്ടലുകൾക്ക് വിധേയരാകുന്നു. നിലവിലെ സ്വാധീനം കണക്കിലെടുക്കുമ്പോൾ, അഭിപ്രായങ്ങൾ രൂപപ്പെടുത്തുന്നതിലും യുവസംസ്കാരത്തിന്റെ പ്രവർത്തനങ്ങൾ നിർണ്ണയിക്കുന്നതിലും മാധ്യമങ്ങൾ ഒരു പ്രധാന പങ്ക് വഹിക്കുന്നു. ജനങ്ങളുടെ ജീവിതശൈലി, ജീവിതരീതി, സാമൂഹികവൽക്കരണം എന്നിവ സമൂഹമാധ്യമങ്ങൾ വളരെയധികം ബാധിച്ചു.

Muhammed yarbash S3 BA economics Roll no 29

 ദിവസവും അനാഥാലയങ്ങൾക്ക് ഭിക്ഷാടനംനടത്തുന്നവർക്ക് കൊടുക്കാത്ത സൗഭാഗ്യം ആണ്ടിലൊരിക്കൽ അവിടെ പോകുന്ന നിങ്ങൾക്ക് ദൈവം തരുമോ എന്ന് ചോദിച്ചാൽ അവർ നിങ്ങളെ നിരിശ്വരവാദി എന്ന് വിളിക്കും.....ആശയങ്ങൾ ആണ് മനുഷ്യനെ ചിന്തിക്കാൻ പ്റേരിപിക്കന്നത് .

RAMEESA. M K BA ECONOMICS ROLL: 37

 ഏതൊരു മനുഷ്യനെയും കലാകാരനാക്കി തീർക്കുന്നത് അവൻ്റെ ജീവിത അനുഭവങ്ങളാണ്. എന്നാൽ ഇന്നത്തെ സമൂഹത്തിന് അഥവാ വളർന്നുകൊണ്ടിരിക്കുന്ന തലമുറക്ക് അനുഭവങ്ങൾ പകർന്നു നൽകുന്നത് ഇന്നത്തെ സോഷ്യൽ മീഡിയകളാണ് അവർ അതിൽ അടിമപ്പെട്ടു കഴിഞ്ഞിരിക്കുന്നു. ഇന്ന് ലോകം നമുക്ക് വിരൽ തുമ്പിൽ ആയി കഴിഞ്ഞിരിക്കുന്നു. ആയതിനാൽ തന്നെ  ഇന്ന് ആത്മഹത്യകളുടെ എണ്ണവും പ്രവണതയും ദിനം പ്രതി വർധിച്ചുകൊണ്ടിരിക്കുന്നു.കാരണം അവർക്ക് ഒന്നിനേയും കാത്തു നിൽക്കാനാകുന്നില്ല. ഒരു പ്രതിസന്ധികളേയും തരണം ചെയ്യാനാകുന്നില്ല, ഇൻ്റർ നെറ്റും മറ്റും നമുക്ക് ഇന്നത്തെ കാലഘട്ടത്തിൽ അനിവാര്യമാണ് . പക്ഷേ വരാനിരിക്കുന്ന തലമുറക്ക് വേണ്ടി നമുക്ക് അതിൻ്റെ ഉപയോഗം കുറക്കാം.               

Sana fathima VM S3 Economics Roll no: 44

 എപ്പോഴും സന്തോഷത്തോടെ ഇരിക്കുക എന്നാണ് എല്ലാവരും ആഗ്രഹിക്കുക. പക്ഷേ നമ്മുടെ ചിന്തയിൽ അത് അസാധ്യമാണ്. നമ്മൾ വെറുതെ ഇരിക്കുക എന്നൊക്കെ പറയുന്നത് ശെരിക്കും തെറ്റായ ഒരു പ്രസ്താവനയാണ്. കാരണം നമ്മൾ വെറുതെ ഇരിക്കുകയാണെങ്കിലും എന്തെങ്കിലും ഒക്കെ ആലോചിച്ച് ഇരിക്കും. അത് ചിലപ്പോൾ നമുക്ക് സന്തോഷവും സങ്കടവും ഒക്കെ നൽകുന്നതാവും. നമുക്ക് വിഷമം ഉണ്ടാകുന്ന ഒരു കാര്യം ഉണ്ടായാൽ പിന്നെ എപ്പോഴും അത് ആലോചിച്ച് ഇരിക്കവും. പൊതുവെ എല്ലാവരും പറയും പോയത് പോയി വരാനുള്ളത് വരും പക്ഷേ അതിന്റെ ഇടയിൽ ഉള്ളതാണ് കാര്യം... നമ്മൾ ഇവിടെ എത്ര കാലം ജീവിക്കുമെന്ന് ആർക്കും അറിയില്ല...അതുകൊണ്ട് കഴിഞ്ഞ് പോയത് മറക്കുക. അത് കൊണ്ട് നമുക്ക് ഒന്നും നേടാനില്ല.. വരാനുള്ളത് ആലോചിച്ചു വേവലാതിപ്പെടാനും നിൽക്കണ്ട.. കാരണം ഇത് രണ്ടും നമ്മുടെ സന്തോഷത്തെ ഇല്ലാതാക്കും. അതുകൊണ്ട് ജീവിതത്തിലെ ഓരോ നിമിഷവും സന്തോഷത്തോടെ കഴിയുക.വരാനുള്ളത് ഒക്കെ അതിന്റെ വഴിക്ക് വരും.. അത് ആ സമയം ആലോചിക്കാം...

Husna sherin k S3 economics Roll_no 17

 മനുഷ്യജീവിതത്തെ  അർഥമുള്ളതാകുന്നത് അവന്റ ഓരോ ലക്ഷ്യങ്ങളാണ്. ലക്ഷ്യം നേടണമെന്ന് ദൃഢനിശ്ചയമുള്ളവർക് പ്രേതീക്ഷയോടെ പ്രയാണം തുടരാൻ  കഴിയും. നമ്മുടെ ലക്ഷ്യത്തെ നാം നിർണയിച്ചിട്ടുണ്ടെങ്കിൽ ഒരു വഴി തടസ്സപ്പെട്ടാലും മറ്റൊരു വഴി തേടിപ്പിടിക്കാനുള്ള ശ്രമമുണ്ടാവു. പാതിവഴിയിൽ പിൻവാങ്ങുകയല്ല, ഏതുസാഹചര്യത്തിലും പതറാതെ ലക്ഷ്യം നേടുന്നതുവരെ മുന്നേറുന്നവൻ വിജയത്തിന്റെ ആനന്ദമനുഭവിക്കും..

Gopika. A S3 psychology Roll no 16

 കലാവൈഭവങ്ങളുടെ കലവറയാണ് സിനിമാലോകം, നമ്മൾ കാണുന്ന സിനിമയുടെ അടിസ്ഥാനം എന്നത് തിരക്കഥയാണ്. എന്നാൽ നല്ലൊരു കഥാകൃത്ത് ആകണമെങ്കിൽ നല്ല അനുഭവങ്ങൾ വേണം, ജീവിതത്തിൽ അരക്ഷിതത്വവും വൈഷമ്യങ്ങളും നിറഞ്ഞാടിയ സംഭവബഹുല ജീവിത ദാതാവിന് മാത്രമേ നല്ലൊരു കഥാകൃത്ത് കൂടി ആകാൻ കഴിയൂ, അതുകൊണ്ടുതന്നെ ജീവിതത്തിൽ നേരിടുന്ന എന്ത് പ്രശ്നങ്ങൾ ആയാലും സംഭവബഹുല വൈഷമ്യങ്ങൾ ആയാലും അതെല്ലാം ഭാവിയിൽ ഉപകാരപ്പെട്ടേക്കാം എന്ന് സമാശ്വസിച്ചു കൊണ്ട് ഓരോ അനുഭവങ്ങളെയും മാറോട് ചേർത്ത് ജീവിതത്തിൽ മുന്നേറാം...

Meghna M S3psychology Roll no:22

 ചലച്ചിത്രത്തിനായോ , ടെലിവിഷൻ പ്രോഗ്രാമുകൾക്കായോ , ഹ്രസ്വചിത്രത്തിനായോ ദൃശ്യങ്ങളുടെ എഴുതുന്ന രേഖകളെയാണ്‌ തിരക്കഥ എന്നു പറയുന്നത്.തിരക്കഥകൾ ചിലപ്പോൾ സ്വതന്ത്രമായവയോ അല്ലെങ്കിൽ മറ്റു സാഹിത്യരൂപങ്ങളെ അധികരിച്ചെഴുതിയവയോ ആവാം.തിരക്കഥ ചലച്ചിത്രത്തിന്റെ അസ്ഥിവാരമാണ്. ഒരു കഥ സിനിമാ മാധ്യമത്തിന്റെ സാധ്യതകൾ ഉപയോഗിച്ചു പറയുമ്പോൾ തിരക്കഥയാകും. അത് ചലച്ചിത്രകാരന്മാരുടെ മാർഗരേഖയും അധ്യേതാക്കളുടെ പാഠ്യസാമഗ്രിയും ആണ്. ചലച്ചിത്രസാഹിത്യത്തിന്റെ പ്രമുഖമായ ഒരു ശാഖയാണ് തിരക്കഥകൾ. നല്ലൊരു സിനിമയ്ക്കടിസ്ഥാനം നല്ല തിരക്കഥയാണ്.

Chithra m m S3BA English Rollno 13

 ഓരോ വ്യക്തിയും തികച്ചും വ്യത്യസ്തരാണ്. കുറവുകളും നന്മകളും അറിഞ്ഞു സ്നേഹിക്കാൻ പഠിക്കണം. കാരണം ജന്മം കൊണ്ട് എല്ലാവവും ശുദ്ധരാണ്.സാഹചര്യവും അനുഭവങ്ങളുമാണ് ഓരോരുത്തരെയും അവരല്ലാതാക്കുന്നത്.ആർക്കും ആരെയും പോലെ ആകാൻ സാധിക്കില്ല. അത് രൂപത്തിലായാലും സ്വഭാവത്തിലായാലും

S 3BA ENGLISH SUBINA E

 സിനിമയുടെ അടിത്തറ തിരക്കഥയാണ്   ഒരു തിരക്കഥ ഒരു സിനിമയ്ക്കു വേണ്ടിയോ മറ്റു എല്ലാ ദൃശ്യാവിഷ്കാരത്തിനു വേണ്ടിയോ എഴുതുമ്പോൾ ആ കഥ യുടെ അല്ലങ്കിൽ ആ പ രിപാടി യുടെ മുഴുവൻ രൂപവും ആ തിരക്കഥ യിൽ ഉണ്ടായിരിക്കും  സംഭാഷണങ്ങളും ചലനവും ഭാവങ്ങളും എല്ലാം തന്നെ കൺ മുന്നിലെന്ന പോലെ തിരക്കഥ വായിക്കുബോൾ   വായനകാരന് മനസ്സിലാവും        

നിന്നെ അറിയാതെ Fathima Rahsha MT S3 English

ഒരിളം തെന്നലായി നീയെൻ അരികിൽ വന്നു .... ഒരു കിളി നാദമായ് നീ എൻ കാതിൽ വന്നു ...   ഒരു സാഗരമായി നീയെൻ ഹൃദയത്തിൽ വന്നു ..... ഹാ കഷ്ടം !നിന്നെ എനിക്കറിയാൻ കഴിഞ്ഞില്ല ഒരിക്കലും കാത്തിരിക്കുന്നു ഇതാ നിനക്കായ് വീണ്ടും എൻഹൃദയത്തിൽ എത്തുമെന്ന് ഒരു പ്രതീക്ഷയായി .....                        

Gulsar. M BA ENGLISH S3 Roll no. 21

 ദൃശ്യം ചിത്രീകരിക്കാനുള്ള കുറിപ്പാണ് തിരക്കഥ. പണ്ട് അവ തിരനാടകം എന്നാണ് അറിയപ്പെട്ടത്. ഈ കാലയളവിൽ ഞാൻ എത്രയെത്ര തിരക്കഥകൾ അറിഞ്ഞു. തിരകഥാകൃത്തുക്കളെ അറിഞ്ഞു. ദൃശ്യങ്ങളെ ചിത്രീകരിക്കുന്ന മറ്റു പല സംഗതികളുമുണ്ടങ്കിലും തിരക്കഥ അവയിൽ നിന്നും വേറിട്ടുനിൽകുന്നു.

Ruhila. M S3 economics

 മാതൃസ്നേഹം എന്നത് വെറും ഒരു വാക്കോ പ്രവർത്തിയോ അല്ല. നമ്മൾ ജനിക്കുന്നത് മുതൽ മരണം വരെ ആ സ്നേഹം നിലനിൽക്കും. 'അമ്മ' എന്ന രണ്ട് പദത്തിൽ ഒട്ടനവധി സ്നേഹവും വാത്സല്യവും ഉണ്ട്. നമ്മൾ ജീവിക്കുന്നത് അവരിലൂടെയാണ്. നമ്മളുടെ നന്മ മാത്രം ആഗ്രഹിക്കുകയും നമ്മൾ എന്നും ഉയരത്തിൽ എത്താൻ പ്രാത്ഥിക്കുകയും, നമ്മുടെ തെറ്റ്, കുറ്റങ്ങൾ  മറന്ന് അതിൽ നിന്നും നമ്മളെ നല്ല വഴിയിലേക് നയിക്കുയും ചെയ്യുന്നവർ ആണ് അവർ. അവരോട് നമ്മൾ എന്നും കടപ്പെട്ടിരിക്കണം. അവരെ നാം എന്നും ബഹുമാനിക്കുകയും, അവരുടെ ആഗ്രങ്ങൾ നിറവേറ്റി കൊടുക്കുകയും വേണം. അമ്മ എന്ന വാക്യത്തെ നാം അറിയുന്നത് അതിലൂടെയാണ്.

Nasla banu pt S3 english

 ജീവിതമെന്ന നാടകവേദിയിൽ പല ആട്ടങ്ങളും ആടിത്തീർക്കുമ്പോൾ,  എന്തായിരുന്നു തന്റെ യഥാർത്ഥ വേഷമെന്ന് തിരിച്ചറിയാൻ  ഒരു തിരിഞ്ഞുനോട്ടം നല്ലതാണ്.  

Minsha Nihal S3 English

 രാത്രിയുടെ അന്ധകാരത്തിൽ   ഞെട്ടിയുണർന്ന ഞാൻ പെട്ടന്ന് പുറത്തേക്ക് കാത് കൂർപ്പിച്ചു ആരോ എന്നെ തേടി വന്നതുപോലെ ഇടിയുടെ സ്വരം  എന്റെ കാതിൽ മുഴങ്ങി   ആ സ്വരത്തിന്റെ അഗാധതയിൽ ഉറക്കച്ചടവുമായി നിമിഷങ്ങൾ  ഞാൻ തള്ളി നീക്കി.....

Favas p Ba economics Roll no 13

 അകലങ്ങ ഇല്ലതാക്കുന്ന,  ബന്ധങ്ങൾ വളർത്തിയെടുക്കുന്ന മൊബൈൽ ഫോൺ  ഇന്ന്   ഒഴിച്ചുകൂടാനാവാത്ത ഒന്നായിത്തീർന്നിരിക്കുന്നു.        ക്യാമറ, ഇന്റർനെറ്റ്‌, ജി. പി. സ്. സംവിധാനം ഇവയെല്ലാം ഇന്ന്  സെൽഫോണുകളിൽ ലഭ്യമാണ്. യാത്രയിൽ ഉപയോഗിക്കാം എന്ന നിലയിൽ അതിന്റെ ഉപയോഗം നന്നാണ്. എന്നാൽ നമ്മുടെ വിദ്യാർത്ഥികളെ വഴിതെറ്റിക്കുന്നത്തിൽ മൊബൈൽഫോൺക്കൾ  മുന്നിലാണ്. എന്നാൽ ഞെട്ടിക്കുന്ന യഥാർത്യമാണ്. യു. പി. ക്ലാസ്സുക്കൾ മുതൽ ഒളിച്ചും അല്ലാതെയും മൊബൈൽഫോൺ ഉപയോഗിക്കുന്ന കുട്ടികളുടെ എണ്ണം ഇന്ന് വർദ്ധി ച്ചിരിക്കുന്നു. ആകർഷിക്കുന്നതെന്തും  സ്വന്തമാക്കാനുള്ള മോഹം ഉള്ളിൽ വളരുന്ന കൌമാര പ്രായക്കാരെ ഇതിന്റെ ഉപയോഗം വഴി തെറ്റിക്കുന്നു.

Muhammed Jinshad TK S3 Economics

 മറ്റുള്ളവരെ കാണുമ്പോൾ പുഞ്ചിരിക്കുക. കാരണം അതിലൂടെ നമ്മുക്ക് മറ്റൊരാളുടെ മനസ്സിൽ  ഒരു ചെറിയ സ്ഥാനം എങ്കിലും ലഭിക്കും .പരിചയം ഉള്ള ആളുകൾ ആയിക്കോട്ടെ  അല്ലാത്തവരായ്ക്കോട്ടെ  പരസ്പരം കാണുമ്പോൾ   പുഞ്ചിരിക്കാൻ വേണ്ടി ശ്രേമിക്കുക.