Fidha Razak. K S3 Ba English Roll no: 19

 -:റൂഹ് :-

ഭയാനകമായ ഒരന്തരീക്ഷം.
ചുറ്റും ഒരുപാട് ആളുകൾ.
മൂകതയെ പിളർന്നുകൊണ്ട് തേങ്ങലുകൾ ഉയരുന്നു.
ആളുകളെന്തൊക്കെയോ  പറയുന്നു. പക്ഷെ, ഒന്നും വ്യക്തമല്ല.
ഞാനെന്തൊക്കെയോ പറയാൻ ശ്രേമിക്കുന്നു പക്ഷെ,
ശ്രമങ്ങൾ പരാജയപ്പെടുന്നു
എന്നിൽ എന്തൊക്കെയോ  മാറ്റങ്ങൾ അനുഭവപ്പെടുന്നു, വിചാരിക്കുന്നതിനേക്കാൾ വേഗത്തിൽ സഞ്ചരിക്കുന്നു.
ഞാൻ ഒരു മൂലയിലേക്ക് മാറി
ഞാനെന്ന ശരീരം മരണച്ചടങ്ങുകളിൽ ഏർപ്പെട്ടിരിക്കുന്നു
എന്റെ രണ്ട് വശത്തായി ദൂതന്മാർ നിൽക്കുന്നു
ദൈവത്തിന്റെ കോടതിയിലേക്ക് മടങ്ങാൻ സമയമായിരിക്കുന്നു.
ഒരു നിമിഷം പ്രിയപ്പെട്ടവരേ മനസ്സ് നിറച്ചു നോക്കി യാത്ര പറഞ്ഞു, ദൈവദൂതന്മാർക്കൊപ്പം ദൈവകോടതിയിലേക്കു ഞാൻ മടങ്ങി, എന്റെ ശരീരം മണ്ണിലേക്കും



അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Ashmiya. A S3 economics Roll no 10

Jinsha cp S3 BA Economics Roll No: 21