Vahiba ek S3 BA.english 61

 എൻറെ പ്രിയ ബാപ്പുജിക്ക്,...
                   ഓരോ എഴുത്തും ഒരോ കഥ പറയും എന്ന് ഞാൻ കേട്ടിട്ടുണ്ട്. പക്ഷെ ഞാൻ ഒരു എഴുത്തകാരിയാവും എന്ന് അറിയാൻ വൈകിപ്പോയി. നീറുന്ന ഹൃദയത്തോടെ ഞാൻ ആദ്യം തന്നെ മാപ്പ് ചോദിക്കുകയാണ്, എന്തിനെന്നല്ലേ? അങ്ങ് ഞങ്ങളുടെ കൈകളിലേക്ക് ഭദ്രമായി നൽകിയ അങ്ങയുടെ ജീവശ്വാസമായ  ഇന്ത്യൻ മണ്ണ്  കളങ്കപ്പെട്ടതിന്...
    ഇന്ന് ഇവിടെ ഞങ്ങൾ ആർമാദിക്കുന്നുണ്ടെങ്കിൽ അതിനൊരൊറ്റ കാരണമൊള്ളു ഞങ്ങളുടെ പൂർവികരായ നിങ്ങളുടെയെല്ലാം രക്തം ഈ മണ്ണിൽ വീണതുകൊണ്ട് മാത്രം..പക്ഷേ ഇതൊന്നും ചിന്തിക്കാൻ ഞാൻ അടങ്ങുന്ന ഇന്നത്തെ ഇന്ത്യൻ ജനത സമയം കണ്ടെത്തുന്നില്ല. എല്ലാവരും അവരുടേതായ പുതുമയെ തേടുന്ന തിരക്കിലാണ്. എന്ത് കാര്യം ചെയ്യുമ്പോളും മറ്റുള്ളവരെക്കാൾ മുന്നേറണം എന്ന ചിന്ത മാത്രം ഒള്ളൂ... അതുകൊണ്ട് തന്നെ ഇവിടെ പ്രകൃതിയെ കാർന്നു തിന്നുകയാണ്. ദൈവത്തെ ചൊടി പിടിപ്പിക്കരുതെന്നും അത് കോപിക്കും എന്ന് മുത്തശ്ശി എന്നെ പഠിപ്പിച്ചിട്ടുണ്ട്, പക്ഷെ അത് ഇപ്പോൾ എനിക്ക് എൻ്റെ നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ കഴിയുന്നുണ്ട്. ദൈവത്തിന്റെ  വരദാനമായ പ്രകൃതിയെ ഇഞ്ചിഞ്ചായ് കൊല്ലുമ്പോൾ ആരും പ്രതീച്ചിരുന്നില്ല അതിന്റെ പാർശ്വഫലം .ഇപ്പോൾ ഇത് ദൈവത്തിന്റെ സമയമാണ് അദ്ദേഹം പ്രളയം എന്ന  പ്രഹസനത്തോടെ അതെല്ലാം തിരിച്ചടിച്ചുകൊണ്ടിരിക്കുകയാണ്.ഇവിടം കൊണ്ടു തീരുന്നില്ല ഒന്നും    ,..
ബാപ്പുജി അങ്ങ് സ്വപ്നം കണ്ട ഒരു ഇന്ത്യ ആയിമാറാൻ ഈ ഇന്ത്യൻ ജനത ഇനിയുമെത്ര പരീക്ഷണങ്ങൾക്ക് കീഴടങ്ങണം എന്നറിയില്ല..
 നിപ്പ  എന്ന മഹാരിവന്നപ്പോഴും ഒരു കുലുക്കവും വന്നില്ല ..
 ഇതാ ഇന്ത്യൻ ജനതയെ മാത്രം അല്ല ലോകത്തെ  ഇതാ ഇന്ത്യൻ ജനതയെ മാത്രം അല്ല ലോകത്തെ മൊത്തം വിറപ്പിച്ചു കൊണ്ട് COVID-19 എന്ന മഹാമാരിവന്നപ്പോൾ
 മതേതര രാജ്യമായ ഇന്ത്യയിൽ, ഇന്ത്യൻ പൗരൻ ആണോ എന്ന് ചോദിച്ച NRC,CAA എന്ന പ്രഹസനങ്ങളൊക്കെ പൂച്ചയെപ്പോലെ പതുങ്ങി . ബാപ്പു....ഇവിടം കൊണ്ടും തീരുന്നില്ല ഒന്നും ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന് മുദ്രകുത്തുന്ന നമ്മുടെ ഭാരതത്തിൽ ഘട്ടംഘട്ടമായി നമ്മുടെ ശബ്ദത്തെ തന്നെ ഇല്ലാതാക്കുന്ന EIA നിയമം ..എന്താവും ഇനി സംഭവിക്കുക എന്ന് അറിയില്ല പുതുതലമുറയ്ക്ക് ഇവിടെ എങ്ങനെ ജീവിക്കാൻ കഴിയും എന്നതും ഒരു ചോദ്യം ചിഹ്നമായി മാറുകയാണ്.
              ഇനി എന്ത് എഴുതണം എന്നുപോലും അറിയുന്നില്ല... അങ്ങയുടെ ത്യാഗത്തിനു മുന്നിൽ ഞാൻ കുറ്റബോധത്തോടെ ക്ഷമ ചോദിക്കുകയാണ്...
അങ്ങ് സ്വപ്നം കണ്ട ഇന്ത്യ തിരിച്ചു നൽകാൻ കഴിയുമോ എന്നറിയില്ല.... ... എന്നാലും ഉള്ളിലൊരു പ്രതീക്ഷയുടെ വെട്ടം തെളിയുന്നുണ്ട്.
അങ്ങ് ഏൽപ്പിച്ച സ്വതന്ത്ര ഇന്ത്യ ഒരു പോറലും കൂടാതെ അടുത്ത തലമുറയ്ക്ക് ഏൽപ്പിക്കാൻ ഈ പരീക്ഷണങ്ങളിലൂടെ ഇന്ത്യൻ ജനതയ്ക്ക് കഴിയും എന്ന പ്രതീക്ഷയോടെ നിർത്തുന്നു..
 എന്ന്
ബാപ്പുജിയുടെ സ്വന്തം.....




അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Ashmiya. A S3 economics Roll no 10

Reshma. C. P S3 BA English Roll no : 44

Jithu k S3 BA Economics Roll No: 22