Yadukrishna vp S3 psychology Roll no 45
ആദ്യമായി ചെന്നെത്തിയപ്പോൾ ഈ ആകാശം ഇരുൾ മൂടി കിടക്കുകയായിരുന്നു അത് പോലെ തന്നെ ,എന്റെ മനസ്സും സ്മൃതി ഭാണ്ഡങ്ങളാൽ മൂടപ്പെട്ടിരുന്നു. പെയ്തിറങ്ങിയ മഴത്തുള്ളികൾ അന്നു മനസ്സിനെ കുളിർ അണിയിപ്പിക്കാതിരുന്നതും അതുകൊണ്ട് തന്നെ ആവാം. സ്വർഗമായി കണ്ട സ്വന്തം നാട് വിട്ട് 100KM അകലെയുള്ള ഒരു ക്യാംപസിൽ എത്തിച്ചേർന്നു എന്ന യാഥാർത്ഥ്യം മനസ്സിനെ വല്ലാതെ ഇളക്കി മറിച്ചുകൊണ്ടിരിന്നു. മനസ്സിൽ കണ്ട ചുവപ്പും വെളുപ്പും കലർന്ന ഒരു ക്യാമ്പസ് ആയിരുന്നില്ല അത്.....
ഇരുൾ മൂടിയ ജൂലൈ മാസം പൂത്തു നിന്ന ഗുൽമോഹറുകൾ പൊഴിഞ്ഞു തുടങ്ങിയിരുന്നു അതോടൊപ്പം മനസ്സിലെ പ്രതീക്ഷകളും. എന്നാൽ ഇന്ന് അവിടെ എത്തുവാൻ മനസ്സിൽ വല്ലാത്തൊരു തിടുക്കം. തുടക്കത്തിൽ കണ്ണിൽ പെടാതെ പോയ ക്യാമ്പസിന്റെ മനോഹാരിതയും വൈരുദ്ധ്യങ്ങളിൽ ഒന്നിക്കപെട്ട സൗഹൃദങ്ങളും മനസ്സിനെ കുളിരാണിയിപ്പിക്കാതെ പോയ മഴ തുള്ളികളും എല്ലാം ഇപ്പൊൾ അവിടേക്ക് മാടി വിളിക്കുന്നതു പോലെ ഒരു തോന്നൽ.
എത്തി ചേരുമ്പോൾ ഭംഗി നഷ്ടപ്പെടുന്ന headonic treadmill ഇലൂടെ ആണോ ഈ തോന്നലുകൾ എന്ന സംശയമാണ് ഇപ്പൊ ബാക്കി ആവുന്നത്..
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ